കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിന്റെ പ്രത്യേക ആരോഗ്യ പദ്ധതിയായ " ജീവരേഖ 2022 ' ന്റെ ഭാഗമായി പഞ്ചായത്തിന്റെയും , കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ സഹകരണത്തോടെ കണ്ണ് പരിശോധന ക്യാമ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ അറുപത്തിനാലുപേർ പങ്കെടുത്തു . കഴിഞ്ഞ അഞ്ച് വർഷമായി പ്രമേഹ ബാധിതർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു . മെഡിക്കൽ ഓഫീസർ ഡോ.പ്രിയ, ഡോ.പ്രജീഷ് ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൻ ജോർജ് എന്നിവർ ക്ലാസുകൾ എടുത്തു . പഞ്ചായത്ത് മെമ്പർമാരായ റോസിലി ടീച്ചർ ,ജറീന റോയ് ,സുരേഷ് ബാബു ,എൽസമ്മ എന്നിവർ സംസാരിച്ചു.