പാലോട്: പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് ജൂണിയർ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. ബയോടെക്നോളജിയിലോ ബയോ കെമിസ്ട്രിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിഎച്ച്ഡി ചെയ്യുവാനുള്ള സ്റ്റേറ്റ്/ നാഷണൽ ലെവൽ യോഗ്യത പരീക്ഷ വിജയവും, നാനോ ടെക്നോളജിയിലോ ഫൈറ്റോ കെമിസ്ട്രിയിലോ ഫാർമകോളജിയിലോ ഉള്ള പ്രവർത്തി പരിചയവും അഭിലഷണീയം. ഫെല്ലോ ഷിപ്പ് പ്രതിമാസം 22000. പ്രായം 36 ൽ കവിയാൻ പാടില്ല. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ പത്തിന് രാവിലെ 10നുള്ള അഭിമുഖത്തിന് ഹാജരാകണം.