നെടുമങ്ങാട് : ആനാട് പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളായ ഒക്ടോബർ മൂന്നു മുതൽ അഞ്ച് വരെയുള്ള തീയതികളിൽ വിശേഷാൽ പൂജകൾ നടക്കും. പുസ്തകം പൂജവയ്പ്പ്, ആയുധ പൂജ, വാഹനപൂജ, വിദ്യാരംഭം തുടങ്ങിയവയാണ് നടക്കുന്നത്. വിജയദശമി ദിനത്തിൽ രാവിലെ ഏഴ് മുതൽ അധ്യാപകനായ പെരിങ്ങാവൂർ മഠത്തിൽ മധുകുമാര ശർമ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് ഭരണസമിതി പ്രസിഡന്റ് ആനാട് ജയനും സെക്രട്ടറി ബി. ശ്രീകണ്ഠനും അറിയിച്ചു.
മെഡിക്കൽ ക്യാന്പ് നടത്തി
നെടുമങ്ങാട് : തണൽ കർഷക സ്വയം സഹായ സംഘത്തിന്റെയും തിരുവനന്തപുരം രാജധാനി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ അധ്യക്ഷനായി. വാർഡ് കൗൺസലർ എസ്. അജിത, ലയൺസ് സോൺ ചെയർപേഴ്സൺ ഗീത മധുസൂദനൻ, അരുൺ സുധാകരൻ, ജി. വിജയകൃഷ്ണൻ, സി. ഹരികുമാർ, രാമചന്ദ്രൻ നായർ, കുമാരി എന്നിവർ പ്രസംഗിച്ചു.