തിരുവനന്തപുരം: തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാർ, ലത്തീൻ, മലങ്കര സഭകളിലുള്ള സെന്റ് വിൻസെന്റ്ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ സംയുക്ത സമ്മേളനവും വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആചരണവും നടത്തി.ഉള്ളൂർ ലൂർദ് മാതാ കാൻസർ കെയർ സെന്ററിൽ തിരുവനന്തപുരം ഏരിയാ കൗൺസിൽ പ്രസിഡന്റ് ഷിജോ സേവ്യറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൂർദ് ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ലൂർദ് മാതാ കാൻസർ കെയർ സെന്റർ ഡയറക്ടർ ഫാ. മോബൻ ചൂരവടി അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം ലത്തീൻ സിസി വൈസ് പ്രസിഡന്റ് ഡയനീഷ്യസ് പെരേര, ചങ്ങനാശേരി സിസി സീനിയർ വൈസ് പ്രസിഡന്റ്എം.എം. ജോസഫ് മരത്തിനാൽ, തിരുവനന്തപുരം മലങ്കര സിസി ട്രഷറർ കെ.ഏബ്രഹാം, പീറ്റർ ദാനം, ഡോ. സൈമൺ ജി. തട്ടിൽ, കെ. കെ. ജോസഫ്, ടി.ജെ.ലോറൻസ്, പി.പി.ആന്റണി, ഡോൺബോസ്കോ, മാത്യൂസ് സക്കറിയാസ്, ബിനോയ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള മൂന്നു റീത്തുകളിലുള്ള വിൻസെൻഷ്യൻ അംഗങ്ങളുടെ കൂട്ടായ്മയായി തിരുവനന്തപുരം വിൻസെൻഷ്യൻ ഫോറം രൂപീകരിച്ചു.