വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂർ ബിഷപ്പും സംഘവുമെത്തി. ഏത് പ്രതികൂല സാഹചര്യത്തിലും സമരംശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സമരസമിതി നേതാക്കൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് പ്രതിഷേധത്തിന് ശക്തി പകർന്ന് കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയും കെഎൽസിഎ സംസ്ഥാന പ്രസിഡന്റും ഭാരവാഹികളും എത്തിയത്. ഇന്നലെ നടന്ന 43-ാം ദിവസത്തെ സമരം ആർച്ച്ബിഷപ് ഡോ.എം. സൂസാപാക്യം ഉദ്ഘാടനം ചെയ്തു.ഫാ.എബിൻ സ്റ്റാൻലിവർഗീസ് തോമസ്, സുശീല ക്രിസ്റ്റില്, മാഗ്ലിൻ പീറ്റർ ,വർഗീസ് അപ്ലോൺസ്, ജോയി ജേക്കബ്, മേബിൾ എന്നിവർ നിരാഹാരമിരുന്നു. വലിയ വേളി തീരദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരത്തിന് ഫാ. ലെനിൻ ഫെർണാണ്ടസ് ക്യാപ്റ്റനായിരുന്നു.ഫാ.വില്യംരാജ് (മുൻ കെആർഎൽസിസിസെക്രട്ടറി) കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല, ആന്റണി നെറോണ,(കെഎൽസിഎ സംസ്ഥാന പ്രസിഡന്റ്),രതീഷ് ആന്റണി(കെഎൽസിഎകണ്ണൂർ രൂപത പ്രസിഡന്റ്),ഫാ.ബെന്നി പൂത്താറയിൽ (കെആർഎൽസിസി എക്സിക്യൂട്ടീവ്), ഫാ. ബെന്നി മണപ്പാട്ട് (പിലാത്തറ ഫൊറോനാ വികാരി),ഫാ. തോംസൺ കൊറ്റിയത്ത് (ഡയറക്ടർ ഡിസിഎംഎസ് )ജോൺ ബാബു(കെഎൽസിഎ സംസ്ഥാന സെക്രട്ടറി), ഗോഡ്സൺ ഡിക്രൂസ്, കെ.എച്ച്. ജോൺ, ഫാ. റോയ് നെടുംതാന,ജോർജ് ജോസഫ്, യുവദീപ്തി ചങ്ങനാശേരി അതിരൂപത ജെറിക്കോ പ്രാർഥന കൂട്ടായ്മ ഇരയുമ്മൻതുറ എന്നിവർ ഐക്യദാർഢ്യവുമായി വന്നു. ഫാ. ജെയിംസ് കുല്ലാസ്, ഫാ.തീയോ ഡേഷ്യസ് ഡിക്രൂസ്,ഫാ. ശാന്തപ്പൻ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു. ഫാ.ഷാജിൻ ജോസ് , ഫാ.മൈക്കിൾതോമസ്,ഫാ.ജനിസ്റ്റേൻ , ജോസഫ് ജോൺസൺ , ജോയ് ജെറാൾഡ്, ജോയ് വിൻസെന്റ് കമലം ജോൺ എന്നിവർ നേതൃത്വം നൽകി.