+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യി​ര​വി​ല്ലി പാ​റ ഖ​ന​നം: സ​മ​രം 105 ദി​വ​സം പി​ന്നി​ട്ടു

ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ആ​യി​ര​വി​ല്ലി പാ​റ ഖ​ന​ന​ത്തി​നാ​യി ന​ല്ക​പ്പെ​ട്ടി​രി​ക്കു​ന്ന എ​ൻ​ഒ​സി റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​റ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന
ആ​യി​ര​വി​ല്ലി പാ​റ ഖ​ന​നം:  സ​മ​രം 105 ദി​വ​സം പി​ന്നി​ട്ടു
ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ആ​യി​ര​വി​ല്ലി പാ​റ ഖ​ന​ന​ത്തി​നാ​യി ന​ല്ക​പ്പെ​ട്ടി​രി​ക്കു​ന്ന എ​ൻ​ഒ​സി റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​റ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം നൂ​റ്റി അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടു.​ ഇ​ന്ന​ലെ സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ആ​യി​രു​ന്നു.​
രാ​വി​ലെ ന​ട​ന്ന സ​മ്മേ​ള​നം വെ​ളി​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​റീ​ന ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു മെ​മ്പ​ർ ജെ.​വി​ക്ര​മ​ൻ പി​ള്ള,പി.​ജെ.​ചാ​ക്കോ, ജെ​യിം​സ്. എ​ൻ.​ചാ​ക്കോ, ജേ​ക്ക​ബ് ആ​ന്‍റ​ണി, ശോ​ഭ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
വൈ​കുന്നേരം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം നി​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​വി​നീ​ത ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വെ​ളി​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​ആ​ർ.​സ​ന്തോ​ഷ്, ബൈ​ജു ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ,ബി.​ജെ.​പി ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ.​ടോം​സ്.​എ​ൻ.​ചാ​ക്കോ,പി.​ജെ.​ചെ​റി​യാ​ൻ,ബെ​റ്റി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ
ജ​ന്മ​വാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു

പ​ര​വൂ​ർ: ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ തൊ​ണ്ണൂ​റ്റി​അ​ഞ്ചാം ജ​ന്മ​വാ​ർ​ഷി​ക​ദി​നാ​ച​ര​ണം ന​ട​ത്തി. പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി, പ​ര​വൂ​ർ മ്യു​സി​ക് ക്ല​ബ്, പ​ര​വൂ​ർ സം​ഗീ​ത സ​ഭ, ദേ​വ​രാ​ജ​ൻ ന​ഗ​ർ റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, പ​ര​വൂ​ർ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ര​വൂ​ർ മു​നി​സി​പ്പ​ൽ നെ​ഹ്​റു പാ​ർ​ക്കി​ലെ ദേ​വ​രാ​ജ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ഗാ​നാ​ർ​ച്ച​ന​യും ന​ട​ത്തി. ദേ​വ​രാ​ജ​സം​ഗീ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ത്സ​രാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ പ​ര​വൂ​ർ ജ​നാ​വ​ലി പു​ഷ്പാ​ർ​ച്ച​ന​യി​ലും ഗാ​നാ​ർ​ച്ച​ന​യി​ലും പ​ങ്കെ​ടു​ത്തു.