പാരിപ്പള്ളി :ആൺ മക്കളായ മൂന്ന് പേരും ഉപേക്ഷിച്ച വിധവയായ വയോധികയെ വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു.
നാവായ്ക്കുളം, വെട്ടിയറ, പുന്നമൂട് ആലുംമൂട്ടിൽ ശ്രീമതിയ്ക്കാണ് സ്നേഹാശ്രമം അഭയം നല്കിയത്.
ശ്രീമതിയുടെഭർത്താവ് 22 വർഷം മുൻപ് മരണപ്പെട്ടു.കൂലി പണി ചെയ്താണ് മൂന്നു ആൺമക്കളേയും അവർ വളർത്തിയത്.വിവാഹിതരായ തോടെ മൂന്നുപേരും അമ്മയെ ഉപേക്ഷിച്ചു. രോഗിയായ ശ്രീമതിക്ക് വെട്ടിയറ വുഡ് ലാന്റിലെ ഷിബിലിയാണ് അഭയം നൽകിയത്. നാവായ്ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്റെയും വൈസ് പ്രസിഡന്റ് സാബുവിന്റെയും ആവശ്യപ്രകാരമാണ് ശ്രീമതിയുടെ സംരക്ഷണം സ്നേഹാ ശ്രമം ഏറ്റെടുത്തത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ .ജെ.ജിഹാദ്, നാവായ്ക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീനാ ഫൈസൽ, അരുൺകുമാർ എന്നിവരാണ് ശ്രീമതിയെസ്നേഹാശ്രമത്തിലെത്തിച്ചത്. സ്നേഹാശ്രമത്തിലെ അമ്മമാർ ശ്രീമതിയെ സ്വീകരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, പത്മാലയം ആർ.രാധാകൃഷ്ണൻ , തിരുവോണം രാമചന്ദ്രൻ പിള്ള, പി.എം.രാധാകൃഷ്ണൻ, ബി.സുനിൽകുമാർ, കെ.എം.രാജേന്ദ്രകുമാർ, ആർ.ഡി.ലാൽ, ആലപ്പാട്ട് ശശിധരൻ, എന്നിവർ പങ്കെടുത്തു.