റാന്നി: ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പൊതുബോധവും ഉണ്ടാകണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീന്‍ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം പെരുന്തേനരുവിയിൽ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
റീതിങ്കിംഗ് ടൂറിസം എന്നതായിരുന്നു ഈ വര്‍ഷത്തെ ആപ്തവാക്യം. വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി ആറന്മുളയില് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ പ്രെറ്റി അന്ന ജോണ്‍, എ. നിരഞ്ജന, അദ്വൈത് അനീഷ്, എസ്. ഘനശ്യാം എന്നിവര്‍ വിജയികളായി. പെരുന്തേനരുവിയില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ മാര്‍ക്രിസോസ്റ്റം കോളജിലെ ലിനു രാജന്, വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ മെറിന് എം. റെജി, എസ്. നന്ദന എന്നിവര്‍ സമ്മാനര്‍ഹരായി.
വെച്ചൂച്ചിറ പഞ്ചായത്ത് അംഗം സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, വെച്ചൂച്ചിറ പഞചായ്ത് അംഗം പ്രസന്ന കുമാരി, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളി കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.