അക്കാഡമിക് ബ്ലോക്കിന്റെ പണികള്‍ പൂര്‍ണമായിട്ടില്ല. രണ്ടുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിച്ച് ഒന്നാംവര്‍ഷ ക്ലാസുകള്‍ അവിടെത്തന്നെ തുടങ്ങാമെന്നാണ് പ്രതീക്ഷ. 200 കുട്ടികൾക്കുവരെ ഇരിക്കാവുന്ന ലക്ചര്‍ ഹാള്‍, ലാബോറട്ടറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
അനാട്ടമി ലാബ് ഉൾപ്പെടെ സജ്ജീകരിച്ചത് ക്ലാസ് തുടങ്ങാനുള്ള പരിശോധനയ്ക്ക് സഹായകരമായി. ആദ്യവർഷ വിദ്യാർഥികൾക്കുവേണ്ടി അനാട്ടമി, ഫിസിയോളജി, ബയോളജി, കമ്യൂണിറ്റി മെഡിസിൻ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബും ഡിപ്പാർട്ട്മെന്റുകളും നിർബന്ധമാണെന്ന് എഎംസിയും നിർദേശിച്ചിരുന്നു. അനാട്ടമി പഠനത്തിൽ പത്ത് കുട്ടികൾക്ക് ഒരു ജഡം എന്ന നിലയിലാണ് ക്രമീകരണം. മറ്റു മെഡിക്കൽ കോളജുകളോടു തുലനം ചെയ്യുന്പോൾ സൗകര്യങ്ങൾ പലതും ഏറെ മെച്ചപ്പെട്ടതാണെന്ന് അധികൃതർ പറയുന്നു.
ഗാലറി ടൈപ്പ് ലക്ചർ ഹാളാണ് സജ്ജീകരിച്ചിട്ടുള്ളത്. നവംബറോടെ അക്കാഡമിക് ബ്ലോക്ക് പൂർണസജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇതിനു കഴിയുന്നില്ലെങ്കിൽ മറ്റു സൗകര്യം താത്കാലികാടിസ്ഥാനത്തിൽ ക്രമീകരിച്ചാലും ഏതാനും മാസങ്ങൾക്കുള്ളിൽ അധ്യയനം മെഡിക്കൽ കോളജ് കാന്പസിലേക്ക് മാറ്റാനാകും.