കാസര്‍ഗോഡ്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന് ക്ലീന്‍ കാസര്‍ഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മന്നിപ്പാടിയില്‍ വച്ച് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 11 ഗ്രാം എംഡിഎംഎ പിടികൂടി. പട്ള സ്വദേശി അബ്ദുല്‍ റൗഫ് (37), മധൂര്‍ സ്വദേശി ആഷിഖ് (24), നീര്ച്ചാല് ബര്മ്മിനടുക്കം സ്വദേശി സാബിത്ത് (26) എന്നിവരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ഡിവൈഎസ്പി വി.വി. മനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്ഐമാരായ വിഷ്ണുപ്രസാദ്, രാകേഷ്, പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, രഞ്ജിത്ത്, അജേഷ്, ശരത്, ഷിബു എന്നിവരും പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.