കാസര്‍ഗോഡ്: ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്കുന്നു. 12 ഹെക്ടര്‍ കൃഷിക്കായി 3,60,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഹെക്ടര്‍ ഒന്നിന് 30,000 രൂപ എന്ന തോതില്‍ സഹായം നല്‍കും. ഡ്രാഗണ്‍ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനസഹായം നല്‍കുന്നത്.
ജില്ലയില്‍ നിലവില്‍ പത്തിലധികം കര്‍ഷകര്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്തു വരുന്നുണ്ട്. കൃഷിഭവനുകള്‍ മുഖേന സബ്സിഡി നിരക്കില്‍ തൈകള്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ അപേക്ഷ നല്‍കാം. നട്ട് രണ്ടാം വര്‍ഷം മുതല്‍ ചെടി കായ്ച്ചു തുടങ്ങും. ഒരു പഴത്തിന് ശരാശരി 400 ഗ്രാം തൂക്കം വരെയുണ്ടാകും. ഒരു വര്‍ഷത്തില്‍ ആറു തവണ വരെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25 ലേറെ പഴങ്ങളുണ്ടാകും. ഓരോ വര്‍ഷം കഴിയുംതോറും കായ്ഫലം കൂടുമെന്നതും പ്രത്യേകതയാണ്. കീടബാധ പൊതുവേ കുറവാണ്. കള്ളിമുള്‍ വര്ഗത്തില്പ്പെട്ടതിനാല് വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. ഒരു ചെടിക്ക് 20 വര്‍ഷത്തിലേറെ ആയുസുണ്ടാകും.നന്നായി സൂര്യപ്രകാശമേല്‍ക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലത്താണ് തൈകള്‍ നടേണ്ടത്. വീടുകളുടെ മട്ടുപ്പാവിലും വിജയകരമായി ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്യാം. വളരുന്ന വള്ളികളുടെ തുമ്പിലായാണ് പൂക്കള്‍ വിടരുക. ഏകദേശം ഒരു മാസമാകുമ്പോള്‍ കായ്കള്‍ വിരിഞ്ഞുതുടങ്ങും. ഏപ്രില്‍ മാസത്തിലെ വേനല്‍ മഴയില്‍ മൊട്ടിടുന്ന പൂക്കള്‍ ഒക്ടോബറില്‍ വിളവെടുക്കാന്‍ പാകത്തില്‍ പഴങ്ങളാകും. ഡ്രാഗണ്‍ഫ്രൂട്ട് തോട്ടത്തില്‍ ചെറുതേന്‍ പെട്ടികള്‍ സ്ഥാപിച്ചാല്‍ പരാഗണം വര്‍ധിപ്പിച്ച് പഴങ്ങളുടെ എണ്ണം കൂട്ടാനാകും. ഡ്രാഗണ്‍ഫ്രൂട്ടിനെ കൂടാതെ പപ്പായ, പൈനാപ്പിള്‍, മാങ്ങ, അവക്കാഡോ, റംബൂട്ടാന് തുടങ്ങിയവയ്ക്കും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുഖേന സമ്പത്തിക സഹായം നല്കി വരുന്നുണ്ട്.