ഇരിട്ടി: കള്ളുഷാപ്പിൽ കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കോളിക്കടവ് ആഞ്ഞോളി ഹൗസിൽ സുബിത്ത് (34), കോളിക്കടവ് പാലക്കാടൻ ഹൗസിൽ പി.കെ. സുമേഷ് ( 39) കോളിക്കടവ് കൂനൂൽ ഹൗസിൽ അഖിൽ ( 31) എന്നിവരെയാണ് ഇരിട്ടി പോലിസ് ഇൻസ്പക്ടർ കെ.ജെ.വിനോയി, പ്രിൻസിപ്പൽ എസ്ഐ എം.പി.ഷിജു എന്നിവരുൾപ്പെട്ട പോലിസ് സംഘം അറസ്റ്റ് ചെയ്തത്.കോളിക്കടവ് കള്ളുഷാപ്പിൽ കയറി രണ്ടു ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. സെപ്റ്റംബർ എട്ടിന് രാത്രി എട്ടിനായിരുന്നു സംഭവം. കോളിക്കടവ് കള്ള് ഷാപ്പിൽ മദ്യപിച്ച ശേഷം അതിക്രമം കാട്ടിയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോൾ ജീവനക്കാരേയും അക്രമിച്ചു പരിക്കേൽപ്പിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.