ചെറുപുഴ: വായന ചങ്ങാത്തം പരിപാടിയുടെ ഭാഗമായി വീട്ടിൽ ഒരു ലൈബ്രറി പദ്ധതിയുടെ ചെറുപുഴ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു. ചെറുപുഴ ജെഎം യുപി സ്കൂൾ അഞ്ചാം തരം വിദ്യാർഥിനി നിമ ജോസി മേക്കാട്ടുകുന്നേൽ വീട്ടിൽ തയാറാക്കിയ ലൈബ്രറി ആണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിആർസി കോ -ഓർഡിനേറ്റർ കെ.സി. ശരണ്യ പദ്ധതി വിശദീകരണം നടത്തി.ചെറുപുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, കെ.എ. സജി,സി.എ. ഷീലാമ്മ, ശ്രീന രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ജി. നിരഞ്ജന, കെ. സത്യവതി, കെ.എസ്. ശ്രീജ, അധ്യാപകരായ റോബിൻ വർഗീസ്, ബിനി ജോർജ് എന്നിവർ നേതൃത്വം നൽകി.