കണ്ണൂർ: ജില്ലയിൽ പലയിടങ്ങളിലും മഞ്ഞപ്പിത്തം (എഇ) റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഭാഗത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. മലിനമായ ഭക്ഷണത്തിൽ കൂടിയും, മലിനജലത്തിൽ കൂടിയും കൂടാതെ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കാത്തവരിലും രോഗം ബാധിക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തണുത്തതും പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കാതിരിക്കുക. വഴിയോരത്തു അനാരോഗ്യകരമായ തരത്തിൽ വിൽപന നടത്തുന്ന ഭക്ഷ്യ വസ്തുക്കൾ കഴിക്കാതിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.