+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​തി വി​വേ​ച​നം : സി​ബി​എ​സ്‌​സി സി​ല​ബ​സി​ന്‍റെ കോ​പ്പി വ​ലി​ച്ചു​കീ​റി പ്ര​തി​ഷേ​ധി​ച്ചു

കോ​യ​ന്പ​ത്തൂ​ർ : സി​ബി​എ​സ്ഇ സി​ല​ബ​സി​ൽ ജാ​തി വി​വേ​ച​നം പ​ഠി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ​ർ ക​ഴ​കം കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ സി​ല​ബ​സി​ന്
ജാ​തി വി​വേ​ച​നം : സി​ബി​എ​സ്‌​സി സി​ല​ബ​സി​ന്‍റെ  കോ​പ്പി വ​ലി​ച്ചു​കീ​റി പ്ര​തി​ഷേ​ധി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : സി​ബി​എ​സ്ഇ സി​ല​ബ​സി​ൽ ജാ​തി വി​വേ​ച​നം പ​ഠി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ​ർ ക​ഴ​കം കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ സി​ല​ബ​സി​ന്‍റെ കോ​പ്പി വ​ലി​ച്ചു​കീ​റി പ്ര​തി​ഷേ​ധി​ച്ചു.
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സി​ബി​എ​സ്ഇ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ വ​ർ​ണാ​ശ്ര​മ രീ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ജാ​തി​വ്യ​ത്യാ​സ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക​യും വി​ഷ​യം ശൂ​ദ്ര​ർ, പ​ഞ്ച​മ​ർ എ​ന്നി​ങ്ങ​നെ വി​ഭ​ജി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ​യും എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ജാ​തി വി​വേ​ച​നം പ​ഠി​പ്പി​ക്കു​ന്ന​തി​നെ ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം അ​പ​ല​പി​ച്ചു ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നലെ സി​ബി​എ​സ്ഇ സി​ല​ബ​സി​ൽ ജാ​തി വി​വേ​ച​നം പ​ഠി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ വ​ർ​ണാ​സി​രം ഉ​ൾ​പ്പെ​ടു​ത്തി​യ സി​ല​ബ​സി​ന്‍റെ കോ​പ്പി വ​ലി​ച്ചു​കീ​റി പ്ര​തി​ഷേ​ധി​ച്ച​ത്. ജാ​തി വ്യ​ത്യാ​സ​ങ്ങ​ളെ ശൂ​ദ്ര​രെ​ന്നും പ​ഞ്ച​മ​റെ​ന്നും ത​രം​താ​ഴ്ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സി​ബി​എ​സ്ഇ സി​ല​ബ​സി​നെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.
തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്ത 15 സം​ഘാ​ട​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ വ​ർ​ണാ​ശ്ര​മ​ത്തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ ബ്രാ​ഹ്മ​ണ​രെ​ന്നും ശൂ​ദ്ര​രെ​ന്നും ത​രം​തി​രി​ച്ച് ജാ​തീ​യ​ത വ​ള​ർ​ത്തു​ക​യാ​ണ്.
കോ​യ​ന്പ​ത്തൂ​രി​ൽ വ​രു​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ ഈ ​സി​ല​ബ​സ് എ​ടു​ത്തു​ക​ള​യാ​ൻ ആ​ദ്യം പ്ര​തി​ഷേ​ധി​ക്ക​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ​ർ ക​ഴ​ക​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.