അഗളി : കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കൂക്കം പാളയം ഗവ യുപി സ്കൂളിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് മാതൃകയായി ഐഎച്ച്ആർഡി കോളജിലെ എൻഎസ്എസ് വാളണ്ടിയർമാർ.
കൂക്കം പാളയം ഗവ യുപി സ്കൂളിൽ രണ്ട് ക്ലാസ് മുറികൾക്ക് എംഎൽഎ ഫണ്ട് അനുവദിച്ചെങ്കിലും കെട്ടിടം പണിയേണ്ട സ്ഥലത്ത് വർഷങ്ങളായി നീക്കം ചെയ്യാനാവാതെ കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ കിടക്കുന്നുണ്ട്. ആ ഭാഗത്തേക്ക് വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് തടസമായി നില്ക്കുന്നത്.
പിടിഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ശ്രമദാനം നടത്തിയെങ്കിലും കെട്ടിടാവശിഷ്ടങ്ങൾ കൂടുതലുള്ളതിനാൽ പണികൾ പൂർത്തിയാക്കാനായില്ല. അവശിഷ്ങ്ങൾ കുന്നുകൂടി കിടക്കുന്നത് കുട്ടികളുടെ സ്വതന്ത്രമായ ചലനത്തിന് തടസ്സവും ഇഴജന്തുക്കളുടെ വാസത്തിനും കാരണവുമാണ്. ഈ സാഹചര്യം മനസിലാക്കി സേവന സന്നദ്ധരായി എത്തിച്ചേർന്ന ഐഎച്ച്ആർഡി കോളജിലെ 30 എൻഎസ്എസ് വാളണ്ടിയർമാർ പകുതിയോളം അവശിഷ്ടങ്ങൾ നീക്കം ചെയ്തു കഴിഞ്ഞു.
ശേഷിക്കുന്ന അവശിഷ്ടങ്ങൾ അഗളി സ്റ്റുഡന്റസ് പോലീസ് കേഡറ്റും പിടിഎയും ചേർന്ന് നീക്കം ചെയ്യാനാണ് തീരുമാനം. കോളേജ് പ്രിൻസിപാൾ സാജൻ, പ്രോഗ്രാം ഓഫീസർ സുമിത, കൂക്കം പാളയം ഗവ യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ജയറാം പ്രധാനധ്യാപകൻ ജോസഫ് ആന്റണി എന്നിവർ നേതൃത്വം നല്കി.