+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വി​ന്ദ​ാപു​രം ചെ​ക്ക് പോ​സ്റ്റി​ൽ ക​ള്ള​നോ​ട്ടു​മാ​യി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ

ഗോ​വി​ന്ദാ​പുരം : എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യെ 26,500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ സ​ഹി​തം പി​ടി​കൂ​ടി. രാ​ജ​സ്ഥാ​ൻ ബാ​ർ​ഡ്മ​ർ ജി​ല്ല​യി​ൽ ഗു​ഡ
ഗോ​വി​ന്ദ​ാപു​രം ചെ​ക്ക് പോ​സ്റ്റി​ൽ ക​ള്ള​നോ​ട്ടു​മാ​യി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ
ഗോ​വി​ന്ദാ​പുരം : എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യെ 26,500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ സ​ഹി​തം പി​ടി​കൂ​ടി. രാ​ജ​സ്ഥാ​ൻ ബാ​ർ​ഡ്മ​ർ ജി​ല്ല​യി​ൽ ഗു​ഡ മ​ലാ​നി ശ​ങ്ക​ർ പു​രി മ​ക​ൻ മ​ഹേ​ന്ദ​ർ പു​രി (22) ആ​ണ് പി​ടി​യി​ലാ​യ​ത്.
500 രൂ​പ​യു​ടെ 53 ക​ള്ള​നോ​ട്ടു​ക​ൾ പ്ര​തി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ഞ്ചി പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പൊ​ള്ളാ​ച്ചി-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ബോ​ർ​ഡ​ർ പാ​ർ​ട്ടി​യാ​യ സ്ക്വാ​ഡി​നൊ​പ്പ​മാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​പി. മ​ണി​ക​ണ്ഠ​ൻ, പി.​ഗു​രു​വാ​യൂ​ര​പ്പ​ൻ, സി​ഇ​ഒ​മാ​രാ​യ എ.​അ​ബ്ദു​ൾ ബാ​സി​ത്, എ​സ്.​അ​ജോ​യ്, പി.​ശ​ര​വ​ണ​ൻ, എ.​കെ. അ​രു​ണ്‍​കു​മാ​ർ, ഡ്രൈ​വ​ർ എ​സ്.​പ്ര​ദീ​പ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യേ​യും തൊ​ണ്ടി​യും മേ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ന് കൈ​മാ​റി.