കൂരാച്ചുണ്ട് : പേരാമ്പ്രയിൽ നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കർഷക സംഘം കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശീയമായി നിർമിച്ചിട്ടുള്ള കാർഷിക ഉപകരണങ്ങളുടെ പ്രദർശനത്തിന് തുടക്കം കുറിച്ചു .
യുവ മെക്കാനിക്കൽ എഞ്ചിനീയർ ജോബി പാലത്തുംതലയ്ക്കൽ രൂപകൽപ്പന ചെയ്ത വിവിധ ഉപകരണങ്ങളായ ഡ്രയർ ,കറവ യന്ത്രം, സോളാർ ഫെൻസിംഗ് തുടങ്ങി നിരവധി ഉപകരണങ്ങളാണ് പ്രദർശനത്തിനുള്ളത്.
പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എം.സ്കറിയാ ഉദ്ഘാടനം ചെയ്തു. ജോസ് ചെരിയൻ അധ്യക്ഷത വഹിച്ചു.
എൻ.കെ.കുഞ്ഞമ്മദ് ,അഡ്വ.പി.എം.തോമസ്, ജോബി പാലത്തും തലയ്ക്കൽ, വി.എസ്.സോണറ്റ് ,എ.സി.ഗോപി എന്നിവർ പ്രസംഗിച്ചു. പ്രദർശനം 29-ന് സമാപിക്കും. 29,30 തിയ്യതികളിലാണ് കർഷക സംഘം ജില്ലാ സമ്മേളനം നടക്കുന്നത്.