പേരാമ്പ്ര : ഭാരതീയ ജനസംഘം മുൻ അഖിലേന്ത്യ പ്രസിഡന്റും ഏകാത്മ മാനവ ദർശനത്തിന്റെ ഉപഞ്ജാതാവും , ചിന്തകനും ദാർശനികനുമായിരുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനം ബിജെപി പേരാമ്പ്ര മണ്ഡലം എൺപത്തിയൊമ്പതാം ബുത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ആവള കുട്ടോത്ത് നടന്നപരിപാടി ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. ദീനദയാൽ അനുസ്മരണം പ്രഭാഷണം , പുഷ്പാർചന, വൃക്ഷ തൈനടൽ, പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻകി ബാത്ത് എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. ടി.പി.ദാമോധരൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീഗേഷ് കുട്ടോത്ത്, വി.പി.ഭാസ്കരൻ , ടി.എച്ച് ബാലകൃഷ്ണൻ നായർ , ബിന സുനിൽ . ജ്യോസന ശ്രീഗേഷ്, ടി.പി.ഗീത, ടി.പി.അരുൺ എന്നിവർ പ്രസംഗിച്ചു.