ചക്കിട്ടപാറ: മുതുകാട് പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ റബർ തോട്ടങ്ങളിൽ റബർ മരങ്ങൾക്ക് നാശം വിതച്ച് കാട്ടാനക്കൂട്ടം.
ദിവസങ്ങളോളമായി ഈ മേഖലകളിൽ കാട്ടാനകൾ വ്യാപകമായിറങ്ങി റബർ മരങ്ങൾക്ക് നാശം വരുത്തുകയാണ്. ഇവിടെ കാട്ടാനകളെ തുരത്താൻ രാത്രി കാല വാച്ചർമാർ ഉണ്ട്. എങ്കിലും കൂട്ടമായിറങ്ങുന്ന കാട്ടാനകളെ തുരത്താൻ കഴിയാതെ വരുന്നുണ്ട്. അടുത്ത നാളുകളിലായി എസ്റ്റേറ്റിലെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാട്ടാനകൾ മൂലം സംഭവിച്ചിട്ടുള്ളത്. വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ വനം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.