കൂരാച്ചുണ്ട്: പഞ്ചായത്ത്, എഫ്എഫ്ജെഎ കാലിക്കട്ട് സോൺ, ഹെവൻലി മിസ്റ്റ് നമ്പികുളം എന്നിവ സംയുക്തമായി "എക്സ്പ്ലോർ നമ്പികുളം' അഡ്വഞ്ചർ ടൂറിസം പരിപാടിയുടെ ഭാഗമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചു.
എരപ്പാൻതോട് നിന്നും ആരംഭിച്ച പരിപാടി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഫ്ലാഗ് ഓഫ് ചെയ്തു. എഫ്എഫ്ജെഎ മെമ്പർമാരായ ബബിജിത്ത്, അർജുൻ, ലിഞ്ചു എസ്തഫാൻ, പ്രദേശവാസികളായ ജോഷി ചെറുപറമ്പിൽ , സോണി തോമസ്, ജോസ് വെള്ളാരംകാലയിൽ എന്നിവർ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലകളിൽ ഒന്നായ നമ്പികുളത്തെ അഡ്വഞ്ചർ ടൂറിസത്തിന്റെ സാധ്യത ലോകത്തിന് മുമ്പിൽ അറിയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.