കൽപ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി. സംസ്ഥാന വ്യാപകമായി എല്ലാ കളക്ടറേറ്റുകൾക്ക് മുന്‍പിലും സെക്രട്ടറിയേറ്റിന് മുന്നിലും നടത്തുന്ന ധർണയുടെ ഭാഗമായി ജില്ലാ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കമല മോഹനൻ അധ്യക്ഷത വഹിച്ചു.
ശൈലി ആപ്പ് സർവേയ്ക്ക് മൊബൈൽ ടാബ് അനുവദിക്കുക, സർവേയ്ക്ക് മാന്യമായ വേതനം നൽകുക, ഓണറേറിയം വർധിപ്പിക്കുക, അന്യായമായി ആനുകുല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
ജോയിന്റ് സെക്രട്ടറി ടി.ഡി. ഷാജിമോൾ, മിനി രമേശൻ, ദീപ മുട്ടിൽ, ആർ.വി. ഫാത്തിമ അസീസ്, ജെ. ഷൈല ജോസ്, എസ്. ജോണ്‍സി സജി തുടങ്ങിയവർ പ്രസംഗിച്ചു.