ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു. ഗൂഡല്ലൂർ ജാനകിയമ്മാൾ കല്ല്യാണ മണ്ഡപത്തിൽ നടന്ന കോണ്‍ഗ്രസ് കണ്‍വൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് പുത്തൻ ഉണർവ് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വീണ്ടും ഇന്ത്യയിൽ അധികാരത്തിലെത്തും. കോണ്‍ഗ്രസ് ഭരണം ഇല്ലാത്തതിനാലാണ് രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിച്ചത്.
മതേതര പാർട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യത്തിൽ കോണ്‍ഗ്രസിന്റെ പങ്ക് തള്ളിക്കളയാനാകില്ല. നമ്മുടെ ലക്ഷ്യം ബിജെപി ഭരണം തൂത്തെറിയലാണ്. ബിജെപിയും നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെയും രാഹുൽ ഗാന്ധിയേയും ഭയക്കുകയാണ്. ബിജെപിയും ആർഎസ്എസും മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണ്.
മതേതര സ്വഭാവം അവർ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയുടെ മതേതര സ്വഭാവം വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യൻ ഭരണഘടന രാജ്യത്തെ ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണ്. 29ന് ഗൂഡല്ലൂരിൽ നടക്കുന്ന പദയാത്ര ചരിത്ര സംഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കോശി ബേബി അധ്യക്ഷത വഹിച്ചു.
എഐസിസി സെക്രട്ടറി ശ്രീവല്ല പ്രസാദ്, ഡോ. ജയകുമാർ എംപി, ജ്യോതി മണി എംപി, സംസ്ഥാന സെക്രട്ടറി നാഗരാജ്, കാർത്തിക് തങ്കബാലു, കെ.പി. മുഹമ്മദ് ഹാജി, അനസ് എടാലത്ത്, കെ. ഹംസ, എൻ.എ. അഷ്റഫ്, എം.കെ. രവി, കുഞ്ഞാപ്പി നെല്ലാക്കോട്ട, സൈദ് മുഹമ്മദ്, മുഹമ്മദ് സഫി, ചേരങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
ഉണ്ണികമ്മു, ശിവരാജ്, ഇബ്നു, ജോസ്കുട്ടി, ഷാജി, ഗോപിനാഥൻ, അബ്ദുപ്പ, പി.കെ. ഷംസുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.