കൽപ്പറ്റ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ 38-ാമത് ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനു സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി മീനങ്ങാടി താജ് റസിഡൻസിയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ. സോമസുന്ദരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി യൂസഫ് കാസിനോ, ട്രഷറർ ജോയ് ഗ്രെയ്സ്, കമ്മിറ്റിയംഗം വി.വി. രാജു, ജില്ലാ പിആർഒ എൻ. രാമാനുജൻ, ജില്ലാ ട്രഷർ ജിനു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഭാസ്കരൻ രചന സ്വാഗതവും ബത്തേരി മേഖല പ്രസിഡന്റ് കെ.ടി. ബാബു നന്ദിയും പറഞ്ഞു.
ഇരുളം സീതാദേവി-ലവകുശ
ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
പുൽപ്പള്ളി: ഇരുളം സീതാദേവി-ലവകുശ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി ചിറ്റാരിക്കോൾ പാലക്കോൾ ഇല്ലം കേശവൻ നന്പൂതിരി, മേൽശാന്തി മരക്കാട്ട് ഇല്ലം കേശവൻ നന്പൂതിരി എന്നിവരുടെ മേൽനോട്ടത്തിലാണ് 10 ദിവസത്തെ നവരാത്രി ആഘോഷമെന്നു കമ്മിറ്റി ഭാരവാഹികളായ രഞ്ജിത് നന്ദനം, അഖിൽ ചന്ദ്രൻ, പി.എ. അജേഷ് എന്നിവർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം ദേവീവിഗ്രഹം വഹിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. ഒക്ടോബർ രണ്ടിനു വൈകുന്നേരം അഞ്ചു മുതൽ പൂജ വയ്പ്. നാലിനു ഉച്ചയ്ക്ക് സമൂഹസദ്യ. അഞ്ചിനു രാവിലെ മുതൽ വിദ്യാരംഭം.