കൽപ്പറ്റ: അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കാർഷിക കോളജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവ സംയുക്തമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് രാവിലെ 9.30 ന് അന്പലവയൽ ആർഎആർഎസ് അങ്കണത്തിൽ കാർഷിക വികസന, കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് നിർവഹിക്കും. ചടങ്ങിൽ കാർഷികമേഖലയിൽ തനതു സംഭാവനകൾ നൽകിയ കർഷകരെ ആദരിക്കും.
റവന്യു, ഭവന നിർമാണ മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാഹുൽ ഗാന്ധി എംപി പ്രത്യേക പ്രഭാഷണം നടത്തും.
കാർഷിക കോളജ് അക്കാദമിക് ബ്ലോക്ക്, മാതൃകാ പരിശീലന യൂണിറ്റ് എന്നിവയുടെ തറക്കല്ലിടലും ലേഡീസ് ഹോസ്റ്റൽ, മാതൃകാ തേൻ സംസ്കരണ യൂണിറ്റ്, കൂണ് വിത്ത് ഉത്പാദന കേന്ദ്രം, ശീതീകരണ യൂണിറ്റ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ആദിവാസി കർഷകർക്കുള്ള തെങ്ങിൻ തൈ വിതരണം, പുഷ്പ വിള നടീൽ വസ്തുക്കളുടെ വിതരണം, ആദിവാസികൾക്കുള്ള ആട്ടിൻക്കുട്ടികളുടെ വിതരണവും നടക്കും.
2019 ബാച്ച് വിദ്യാർഥികളുടെ ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. എംഎൽഎമാരായ ഒ.ആർ. കേളു, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും.