+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദബിയിൽ ട്രക്ക് ഡ്രൈവർമാർക്കു സൗജന്യ കോവിഡ് പരിശോധന

അബുദബി : ട്രക്ക് ഡ്രൈവർമാർക്കു സൗജന്യ കോവിഡ് പരിശോധന പ്രഖ്യാപിച്ച് അബുദാബി. വാക്‌സിനേഷൻ എടുക്കാത്തവർക്കു പി സി ആർ റിപ്പോർട്ട് നിർബന്ധമാക്കുകയും ചെയ്തു.ഫെബ്രുവരി ഒന്നുമുതൽ അബുദാബിയിലേക്ക് സാധനസാമഗ്
അബുദബിയിൽ ട്രക്ക് ഡ്രൈവർമാർക്കു സൗജന്യ കോവിഡ് പരിശോധന
അബുദബി : ട്രക്ക് ഡ്രൈവർമാർക്കു സൗജന്യ കോവിഡ് പരിശോധന പ്രഖ്യാപിച്ച് അബുദാബി. വാക്‌സിനേഷൻ എടുക്കാത്തവർക്കു പി സി ആർ റിപ്പോർട്ട് നിർബന്ധമാക്കുകയും ചെയ്തു.

ഫെബ്രുവരി ഒന്നുമുതൽ അബുദാബിയിലേക്ക് സാധനസാമഗ്രികളുമായി എത്തുന്ന ട്രക്ക് ഉൾപ്പടെയുള്ള വാഹനങ്ങളുടെ ഡ്രൈവർമാർ 7 ദിവസത്തിൽ കുറയാത്ത പി സി ആർ നെഗറ്റീവ് റിപ്പോർട്ട് റോഡ് അതിർത്തിയിൽ സമർപ്പിക്കണമെന്നാണ് അബുദാബി എമെർജെൻസി ,ക്രൈസിസ് ,ഡിസാസ്റ്റർ കമ്മിറ്റിയുടെ ഉത്തരവ് . എന്നാൽ കോവിഡ് വാക്‌സിനേഷൻ എടുത്ത ഡ്രൈവറന്മാർക്കു ഓരോ 7 വ്യതാസം കൂടുമ്പോൾ സൗജന്യ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും സമിതി അറിയിച്ചു. കോവിഡ് രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും നിയമ ലംഘകർക്കു പിഴയടക്കമുള്ള ശിക്ഷ നൽകുമെന്നും സമിതിയുടെ മുന്നറിയിപ്പ് നൽകി.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ശക്തമായ മുൻകരുതലുകളാണ് അബുദാബി സ്വീകരിക്കുന്നത്.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള