തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിൽ അഴിമതിയുണ്ടെന്നാരോപിച്ചു ജില്ലയിലെ പാർട്ടി നേതാക്കൾക്കെതിരെ പോസ്റ്റർ. പാർട്ടി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്, സി. ശിവൻകുട്ടി, എം. ഗണേശ് എന്നിവർക്കെതിരെയാണു പോസ്റ്റർ പതിപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഇന്നലെ തിരുവനന്തപുരത്ത് എത്തുന്നതിനോട് അനുബന്ധിച്ചാണ് പാർട്ടി നേതാക്കളുടെ പേരു രേഖപ്പെടുത്തിയുള്ള പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. സേവ് ബിജെപിയുടെ പേരിലാണു പോസ്റ്റർ.
പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിർമാണ പ്രവർത്തനം മെല്ലെയാണു നീങ്ങുന്നതെന്നും നിർമാണത്തിനു നേതൃത്വം നൽകുന്ന ഈ നേതാക്കൾ അഴിമതി നടത്തി സ്വന്തമായി വീടു നിർമിക്കുകയുമാണെന്നാണ് ആക്ഷേപം. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി തൈക്കാട് സ്ഥാപിച്ച ബോർഡുകളിലാണു പോസ്റ്റർ പതിച്ചിരുന്നത്. എന്നാൽ ഉച്ചയോടെ ഈ പോസ്റ്ററുകൾ നേതാക്കൾ ഇടപെട്ടു നീക്കം ചെയ്തു.