കുണ്ടറ: സാധാരണക്കാർക്ക് ആധുനിക ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "അറിവോടെ ആരോഗ്യം -ആയുസ്ോടെ ജീവിതം’ ബ്ലോക്ക് തല ആരോഗ്യ മേള കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉടൻതന്നെ സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകൾ ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും സ്വീകാര്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനം ലഭിക്കുന്ന ഇടങ്ങളായി പൊതുജനാരോഗ്യ കേന്ദ്രങ്ങൾ മാറ്റുക, ദേശീയ - സംസ്ഥാന ആരോഗ്യ പരിപാടികൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ആരോഗ്യപരമായ അറിവുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക, വിവിധ രോഗങ്ങൾ, പകർച്ചവ്യാധികൾ, ജീവിതശൈലി രോഗങ്ങൾ, എന്നിവയെ പ്രതിരോധിക്കുക, സർക്കാർ നടപ്പിലാക്കുന്ന സേവനങ്ങൾ, ചികിത്സാ പദ്ധതികൾ, വിവിധ ഇൻഷുറൻസ് പദ്ധതികൾ, എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ആരോഗ്യമേള സംഘടിപ്പിച്ചത് .
രാവിലെ കുണ്ടറ സിറാമിക്സ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ കോവൂർ കുഞ്ഞു എംഎൽഎ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ദേവി മോഹൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ദിവ്യ ജയകുമാർ, സരസ്വതി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സീമ ശിവാനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു.