2012 മാർച്ച് 24നാണ് കോന്നി മെഡിക്കൽ കോളജ് ആരംഭിക്കാൻ സർക്കാർ ഉത്തരവുണ്ടാകുന്നത്. നിർമാണോദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 2013 ഡിസംബർ 23ന് നിർമാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. 2015 - 16 അധ്യയനവർഷം ആദ്യബാച്ചിന് പ്രവേശനം നൽകാനുള്ള നീക്കം ഇതിനിടെ ഉണ്ടായി. താത്കാലിക സംവിധാനത്തിലൂടെ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. പക്ഷേ രാഷ്ട്രീയമായ ചില നീക്കങ്ങളും മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാതെ പോയതും ഇതിനു തിരിച്ചടിയായി. 2015 വരെ അതിവേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയി. പിന്നീട് ഇത് സാവധാനത്തിലായി. നിർമാണം തുടങ്ങി പത്തുവർഷം കഴിയുന്പോഴും മെഡിക്കൽ കോളജ് പ്രവർത്തനസജ്ജമാകാത്തത് ഏറെ വിമർശനവിധേയമാകുകയും പുതുതായി സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകൾ വേണമെന്ന് തീരുമാനിക്കുകയും ചെയ്തതോടെയ് ഇപ്പോൾ ശരവേഗത്തിൽ കാര്യങ്ങൾ നീക്കിയത്. ആദ്യം അനുമതി നിഷേധിച്ച എഎംസിയെ പിന്തുടർന്ന് അനുമതി വാങ്ങാൻ ആരോഗ്യമന്ത്രിയും മെഡിക്കൽ വിദ്യാഭ്യസ ഡയറക്ടറും മുൻകൈയെടുത്തു.
കോന്നി ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ മാറിയാണ് ആശുപത്രിയുടെ സ്ഥാനം. പത്തനംതിട്ട ജില്ല ആസ്ഥാനത്തുനിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്. ആശുപത്രിയുടെ ആദ്യഘട്ടം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനൊപ്പം അക്കാദമിക് ബ്ലോക്കിന്റെ പണികളും ആരംഭിച്ചിരുന്നു. ആശുപത്രിക്കെട്ടിടം പൂർത്തിയാക്കി ഒപി പ്രവർത്തനം ആരംഭിച്ചത് 2020 സെപ്റ്റംബർ 14നാണ്. 2021 ഫെബ്രുവരി പത്തിന് കിടത്തി ചികിത്സയും തുടങ്ങി. തുടർന്നാണ് അക്കാദമിക് ബ്ലോക്കിന്റെ അവസാനഘട്ട പണികൾ നടത്തിയതും ക്ലാസുകൾ തുടങ്ങാനാവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തി തുടങ്ങിയതും.
മെഡിക്കൽ കോളജ് രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ പണികളും നടക്കുന്നുണ്ട്. നാലുനിലകളിലായാണു അക്കാഡമിക് ബ്ലോക്ക് ഉയർന്നത്. വിശാലമായ ലൈബ്രറിയും മുന്നു ലക്ചറർ ഹാളുകളും ലബോറട്ടറികളും മ്യൂസിയവും, ഡെമോ റൂമുകളും പ്രിൻസിപ്പലിന്റെ മുറിയും വിവിധ വകുപ്പുകളും സജ്ജമായി. എല്ലാ നിലയിലുംപൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ക്രമീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളും പ്രവർത്തനസജ്ജമാണ്.
കോന്നി മെഡിക്കൽ കോളജ് പൂർണസജ്ജമാകുന്നതിൽ ഉണ്ടായ കാലതാമസം ഏറെ വിമർശനവിധേയമായതോടെയാണ് ആരോഗ്യമന്ത്രിയുടെ നിരന്തരമായ ഇടപെടൽ ഉണ്ടായത്.