വെള്ളരിക്കുണ്ട്: ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ആരോഗ്യവകുപ്പിന്റെയും വെള്ളരിക്കുണ്ട് കുടുംബക്ഷേമ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് മണ്ണൂർ ഓഡിറ്റോറിയത്തിൽ സ്റ്റേഷൻ പരിധിയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ഇ-രേഖ രജിസ്ട്രേഷനും നടത്തി. ചിറ്റാരിക്കൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.വെള്ളരിക്കുണ്ട് സ്റ്റേഷൻ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ എസ്ഐ എം. റെജികുമാർ അധ്യക്ഷത വഹിച്ചു.
റിട്ട. മെഡിക്കൽ ഓഫീസർ ഡോ.സിറിയക് ആന്റണി ക്ലാസെടുത്തു. വെള്ളരിക്കുണ്ട് കുടുംബക്ഷേമ ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി.ഫിലിപ്പ് പ്രസംഗിച്ചു. സ്റ്റേഷൻ റൈറ്റർ മധു സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത് നന്ദിയും പറഞ്ഞു.