നർക്കിലക്കാട്: ജീവകാരുണ്യ പ്രവർത്തനത്തിനു തുക സമാഹരിക്കാൻ വേറിട്ട പ്രവർത്തനവുമായി നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി. കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുക എന്ന ലക്ഷ്യവുമായി ജനകീയ മത്സ്യവിൽപ്പന സംഘടിപ്പിച്ചു.
നർക്കിലക്കാട്, ഭീമനടി , എളേരി ടൗണുകളിലാണ് ജനകീയ മത്സ്യവിൽപന സംഘടിപ്പിച്ചത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ വർഷത്തിനുള്ളിൽ തന്നെ വിവിധ കിടപ്പു രോഗികൾക്കും, അസുഖബാധിതർക്കും താങ്ങും തണലുമായി മാറുവാൻ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് കഴിഞ്ഞിരുന്നു.
രോഗി ബന്ധു സംഗമങ്ങൾ, കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ എല്ലാം മാതൃകാപരമായിരുന്നു. പ്രവർത്തകർ തന്നെയാണ് സ്വന്തം നിലയിൽ തുക നൽകി വരുന്നത്. അതോടൊപ്പം പ്രവർത്തനങ്ങൾക്കായി ബിരിയാണി ഫെസ്റ്റ് മുതലായവും നടത്തിയിരുന്നു. ഇത്തവണ ജനകീയ മത്സ്യവിൽപന നടൊന്നായി ഏറ്റെടുത്ത് വിജയമാക്കി മാറ്റി.