കാഞ്ഞങ്ങാട്: ലഹരിവിമുക്ത കേരളത്തിനായി ഗാന്ധിജയന്തിയില്‍ വിദ്യാര്‍ഥി പരിവര്‍ത്തന പരിപാടിക്ക് തുടക്കം കുറിക്കുന്നു. ലഹരിക്കെതിരേ ഒന്നിച്ച് അണിചേരുന്നതിന് നടക്കുന്ന സുദീര്‍ഘമായ കര്‍മപരിപാടിയിലാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പൊതു സമൂഹമാകെയും കൈകോര്‍ക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും അര്‍ധദിന പരിശീലനം ലഭ്യമാക്കും. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
അധ്യാപക പരിശീലനത്തിന് മുന്നോടിയായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍, ബിപിസിമാര്‍, ബിആര്‍സി ട്രെയിനര്‍മാര്‍, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡയറ്റ് ലക്ചറര്മാര്, സ്പെഷല്‍ എഡ്യുക്കേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം പടന്നക്കാട് എസ്എന്‍ ടിടിഐ ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.രഘുറാംഭട്ട് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ എ.പ്രസന്ന, അശോകന് കുണ്ടംകുഴി, ടി.കാസിം, ബാലചന്ദ്രന് എരവില്‍, കെ.വി.സുരേഷ്, പി.വിജയകുമാര്‍, വി.വി.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ ക്ലാസെടുത്തു.