കണ്ണൂർ: മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയനായ രാഷ്ട്രീയനേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങൾ ഏറെ ശ്രദ്ധിച്ച നേതാവായിരുന്നു അദ്ദേഹം. പാർലമെന്ററി പ്രവര്‍ത്തനത്തന മേഖലയില്‍ ഒരു ഭരണഘടനാ വിദഗ്ദനെപ്പോലെ പോലെയും നിയമസഭാ സമാജികനും മന്ത്രിയുമായി അദ്ദേഹം പ്രവര്‍ത്തിച്ചു.
വ്യത്യസ്ത മേഖലകളിലെ വികസനത്തിന്
പങ്കുവഹിച്ച വ്യക്തിത്വം: ഇ.പി. ജയരാജൻ
കണ്ണൂർ:കേരളത്തിലെ വ്യത്യസ്ത മേഖലകളിലെ വികസനങ്ങളില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ആര്യാടൻ മുഹമ്മദെന്ന് എൽഡിഎഫ് കൺവീനർ ഇപി. ജയരാജൻ.കൂടുതല്‍ കാലം കേരള മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹം പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്ത് ഇരിക്കുമ്പോഴും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.