+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​ദി വി​ല്പ​ന​ശാ​ല​യി​ൽ തീ​പി​ടി​ത്തം; 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

ചെ​റു​വ​ത്തൂ​ർ: മ​ട​ക്ക​ര​യി​ലെ ഖാ​ദി വി​ല്‍​പ​ന ശാ​ല​യ്ക്ക് തീ ​പി​ടി​ച്ചു. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​
ഖാ​ദി വി​ല്പ​ന​ശാ​ല​യി​ൽ തീ​പി​ടി​ത്തം; 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
ചെ​റു​വ​ത്തൂ​ർ: മ​ട​ക്ക​ര​യി​ലെ ഖാ​ദി വി​ല്‍​പ​ന ശാ​ല​യ്ക്ക് തീ ​പി​ടി​ച്ചു. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തു​മ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചി​രു​ന്നു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന തു​ണി​ത്ത​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വൈ​ദ്യു​തി ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മു​ഴ​ക്കീ​ലി​ലെ എ.​ഷേ​ർ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജ​യ​രാ​ജ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.