കൽപ്പറ്റ: എടവക ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനിത സംരംഭകർക്കായി വർക്ക് ഷെഡ് നിർമിച്ചു നൽകുന്നു. എടവക പുലിക്കാട് വാർഡിലെ കവിത കുടുംബശ്രീ അംഗങ്ങൾക്കാണ് മൂന്നര ലക്ഷം രൂപ ചെലവഴിച്ച് തൊഴിൽശാല നിർമിച്ചു നൽകുന്നത്. നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിർവഹിച്ചു. വാർഡ് അംഗം ഷിൽസണ്‍ മാത്യു അധ്യക്ഷത വഹിച്ചു.
ദ്വാരക പുലിക്കാട് അങ്കണവാടിക്കു സമീപം കവിത കുടുംബശ്രീ അംഗങ്ങൾ ആരംഭിക്കുന്ന സിമന്റ് നിർമിത സാമഗ്രികളുടെ ഉത്പാദനവുമായി ബന്ധപ്പെട്ടാണ് വർക്ക് ഷെഡ് നിർമിച്ചു നൽകുന്നത്. സെക്രട്ടറി ഇൻ ചാർജ് വി.സി. മനോജ്, അക്രഡിറ്റഡ് എൻജിനിയർ സി.എച്ച്. ഷമീൽ, ഓവർസിയർ ജോസ് പി. ജോണ്‍, മുൻ അംഗം ഫിലോമിന ജെയിംസ്, എഡിഎസ് മേറ്റ് കെ. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.