കൽപ്പറ്റ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും സന്നദ്ധസേവനത്തിനും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും തെരഞ്ഞെടുത്ത യുവജനങ്ങൾക്കുള്ള(ടീം കേരള വോളണ്ടിയർ) പരിശീലന ക്യാന്പ് പാതിരിപ്പാലം ഒയിസ്ക ട്രെയ്നിംഗ് സെന്ററിൽ ആരംഭിച്ചു. ഫുട്ബോൾ താരം സുശാന്ത് മാത്യു ഉദ്ഘാടനം ചെയ്തു.
യുവജന ക്ഷേമ ബോർഡ് അംഗം പി.എം. ഷബീർ അലി അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം സന്തോഷ് കാല, ജില്ലാ കോ ഓർഡിനേറ്റർ കെ.എം. ഫ്രാൻസിസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പ്രിത്തിയിൽ, പഞ്ചായത്ത് കോ ഓർഡിനേറ്റർമാരായ രതിൻ ജോർജ്, സി.എം. സുമേഷ്, കെ.ആർ. അനീഷ്, ടീം കേരള ജില്ലാ ക്യാപ്റ്റൻ കെ. ദീപക്, വൈസ് ക്യാപ്റ്റൻ കെ.ഡി. ആൽബിൻ എന്നിവർ പ്രസംഗിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ്, വിമുക്തി, ഫസ്റ്റ്എയ്ഡ്, ഫിസിക്കൽ ട്രെയിനിംഗ്, പരേഡ്, പ്രഥമ ശുശ്രൂഷയും ആരോഗ്യ പരിരക്ഷയും, സെൽഫ് ഡിഫൻസ് എന്നീ വിഷയങ്ങളിൽ വോളണ്ടിയർമാർക്കു ക്ലാസ് നൽകും.