കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രധാനമന്ത്രിയായി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിനെ നിയമിച്ചു. കുവൈറ്റ് അമീർ ഷൈഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പാർലമെൻറുമായുള്ള തർക്കത്തെ തുടർന്ന് നേരത്തെ ഒരു മാസം പ്രായമായ സർക്കാർ രാജിവച്ചത്. രാജ്യത്തെ 38 ആമത് പ്രധാനമന്ത്രിയയാണ് ഷൈഖ് സബാഹ് അൽ ഖാലിദ് സ്ഥാനമേൽക്കുന്നത്. 2019 ലാണ് കുവൈത്ത് പ്രധാനമന്ത്രിയായി ആദ്യമായി നിയമിക്കപ്പെടുന്നത്. പിന്നീട് 2020 ഡിസംബർ അഞ്ചിന് നടന്ന തെരഞ്ഞടുപ്പിനുശേഷം വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും ഒരു മാസത്തിനുള്ളിൽ രാജിവയ്ക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അദ്ദേഹം നിയമിതനാകുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ