ജിദ്ദ: ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ പാരൻറ്സ് ഫോറം ( ഇസ്പാഫ് ) സംഘടിപ്പിച്ച ’ഓണ്‍ലൈൻ ക്വിസ് ഇന്ത്യ 2020 ’ ത്രിതല റൗണ്ട് മത്സരങ്ങൾ വർണാഭമായി സമാപിച്ചു.
ഇന്ത്യൻ ചരിത്രത്തെക്കുറിച്ചും അതിന്റെ സംയുക്ത സംസ്കാരത്തെക്കുറിച്ചും, സന്പന്നമായ ദേശീയ പൈതൃകത്തെക്കുറിച്ചും സൗദി അറേബ്യയിലെ വിദ്യാർഥികളിൽ അവബോധം വർധിപ്പിക്കുന്നതിനായി ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ പാരൻറ്സ് ഫോറം ( ഇസ്പാഫ് ) അടുത്തിടെ സംഘടിപ്പിച്ച ''ക്വിസ് ഇന്ത്യ 2020’’ ചരിത്രം സൃഷ്ടിച്ചു. ജിദ്ദയിൽ ഓണ്‍ലൈൻ വഴി സംഘടിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ മത്സരമായതിനാൽ ക്വിസ് ഇന്ത്യ 2020 ഒരു ചരിത്ര സംഭവമായി.
2020 ഡിസംബർ 28ന് നടന്ന ഗ്രാൻഡ് ഫൈനൽ ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ജെസീക്ക മരിയ ഷിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയിച്ചപ്പോൾ, ജൂനിയർ വിഭാഗത്തിൽ റിയാദിലെ മോഡേണ്‍ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ മാസ്റ്റർ ജിബ്രാൻ ഇഷ്തിയാക്ക് ഒന്നാം സ്ഥാനത്തിനർഹമായി. ഒന്നാമത്തെ റണ്ണേഴ്സായി സീനിയർ വിഭാഗത്തിൽ റാബഗിലെ ജബൽ ഫരാസൻ ഇന്റർനാഷണൽ സ്കൂളിലെ യെഷ്ഫീൻ ഫാത്തിമയും, റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ നിലവൻ ശിവകുമാറും ജൂനിയർ വിഭാഗത്തിലും അർഹമായി. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ ഇനിയൻ ശിവകുമാർ രണ്ടാം റണ്ണേഴ്സായി സീനിയർ വിഭാത്തിലും , റിയാദിലെ മോഡേണ്‍ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ സിറാജ് ഫാത്തിമ ജൂനിയർ വിഭാത്തിലും മികവുകാട്ടി.
ഈ വർഷത്തെ മത്സരത്തിനായി 869 രജിസ്ട്രേഷനുകൾ (346 സീനിയേഴ്സ് & 523 ജൂനിയേഴ്സ്) ഉണ്ടായിരുന്നു. അവരിൽ 141 സീനിയർ, 262 ജൂനിയർ വിദ്യാർഥികൾ ആദ്യ റൗണ്ടിൽ പങ്കെടുത്തു.
റിപ്പോർട് : മുസ്തഫ കെ.ടി. പെരുവള്ളൂർ