ആലത്തൂർ: കതിരിട്ട നെൽപാടങ്ങളിൽ മുഞ്ഞശല്യം രൂക്ഷമായി. ആലത്തൂർ കൃഷിഭവൻ വിളആരോഗ്യകേന്ദ്രം പുതിയങ്കം പാടശേഖരത്തിൽ നടത്തിയ പരിശോധനയിൽ നെൽചെടികളിൽ മുഞ്ഞബാധ കണ്ടെത്തി.
ഇളം പ്രായത്തിലുള്ളതും വലുതുമായ നിരവധി മുഞ്ഞകൾ ചെടിയുടെ തണ്ടിൽ കൂട്ടം കൂടിയിരുന്നു നീരൂറ്റികുടിക്കുകയും തണ്ടും ഇലകളും ആദ്യം ഓറഞ്ചു കലർന്ന മഞ്ഞനിറത്തിൽ ആകുകയും പിന്നീട് കരിഞ്ഞു ഉണങ്ങുകയും ചെയ്യും.
ആദ്യം ഒരു ഭാഗത്തു ആയിരിക്കും ആക്രമണം കാണപ്പെടുക പിന്നീട് അത് വട്ടത്തിൽ മറ്റുള്ള ഭാഗങ്ങളിൽ കൂടി വ്യാപിക്കുന്നു. ചെടികൾ തട്ടിനോക്കിയാൽ തന്നെ മുഞ്ഞകൾ പറക്കുന്നതായി കാണാം. കതിരുവന്ന പാടങ്ങളെ മുഞ്ഞകൾ ആക്രമിച്ചാൽ വിളവ് തീരെ ലഭിക്കുകയില്ലെന്ന് ആലത്തൂർ കൃഷിഓഫീസർ എം.വി.രശ്മി പറഞ്ഞു.