+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്നാം വി​ള കൊ​യ്ത്തി​നാ​യി നി​റ​യു​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ പാ​ട​ത്തി​റ​ങ്ങും

ആ​ല​ത്തൂ​ർ: കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ൽ നി​റ​യു​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഒ​ന്നാം വി​ള കൊ​യ്ത്തി​നാ​യി നെ​ൽ​വ​യ​ലു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി മു​ഖേ
ഒ​ന്നാം വി​ള കൊ​യ്ത്തി​നാ​യി നി​റ​യു​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ പാ​ട​ത്തി​റ​ങ്ങും
ആ​ല​ത്തൂ​ർ: കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ൽ നി​റ​യു​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ഒ​ന്നാം വി​ള കൊ​യ്ത്തി​നാ​യി നെ​ൽ​വ​യ​ലു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു.
നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി മു​ഖേ​നെ ക്ലാ​സ്, ക​ർ​ത്താ​ർ കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ മ​ണി​ക്കൂ​റി​നു 2300 രൂ​പ നി​ര​ക്കി​ലും ട​യ​ർ വ​ണ്ടി​ക​ൾ 1500 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും.
സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള കൈ​കോ​യു​ടെ 15 യ​ന്ത്ര​ങ്ങ​ളും ത​ദ്ദേ​ശീ​യ​രി​ൽ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 40 യ​ന്ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 55 യ​ന്ത്ര​ങ്ങ​ളാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന കൊ​യ്ത്ത് വ​ണ്ടി​ക​ൾ ക​ർ​ഷ​ക​രി​ൽ നി​ന്നും കൂ​ടി​യ നി​ര​ക്ക് വാ​ട​ക​യാ​യി വാ​ങ്ങു​ന്ന​തു ത​ട​യി​ടു​ന്ന​തി​നാ​ണ് കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി നി​റ​യു​ടെ ഭാ​ഗ​മാ​യി കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ആ​രം​ഭി​ച്ച് നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി മു​ഖേ​നെ കൊ​യ്ത്തു​വ​ണ്ടി​ക​ൾ ക​ർ​ഷ​ക​ർ​ക്കാ​യി എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ 6 വ​ർ​ഷ​മാ​യി കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ളു​ടെ നി​ര​ക്ക് പി​ടി​ച്ചു നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു. നി​റ പ​ദ്ധ​തി​യി​ൽ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കു​ന്ന​തു മൂ​ലം അ​ത​നു​സ​രി​ച്ചു കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക നി​ര​ക്ക് കു​റ​യ്ക്കാ​ൻ അ​ന്യ​സം​സ്ഥാ​ന ലോ​ബി നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന നി​റ ഹ​രി​ത​മി​ത്ര മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് ക​ല്ല​യി​ൽ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി പി.​പ്ര​ദോ​ഷ് കു​മാ​ർ സം​സാ​രി​ച്ചു.