വടക്കഞ്ചേരി: മരിയൻ തീർഥാടനകേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ സ്പർശം പദ്ധതിക്ക് തുടക്കമായി. ഫണ്ട് സമാഹരിച്ച് അർഹതപ്പെട്ട രോഗികളുടെ ചികിത്സ ചെലവുകൾക്ക് താങ്ങാകുന്നതാണ് പദ്ധതി. മുകളേപറന്പിൽ സജിയിൽ നിന്നും ധനസഹായം സ്വീകരിച്ച് പദ്ധതിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ.ജെയ്സണ് കൊള്ളന്നൂർ നിർവഹിച്ചു.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ബിജു പുലിക്കുന്നേൽ, സെക്രട്ടറി ഷാജി ആന്റണി ചിറയത്ത്, ട്രഷറർ സോണി സെബാസ്റ്റ്യൻ ഇരുവേലിക്കുന്നേൽ, കൈക്കാരൻ റെജി പൊടിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു. സെന്റ് വിൻസന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. വികാരിയച്ചന്റെ പ്രധാന കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും വചന സന്ദേശവുമുണ്ടായി. തുടർന്ന് ഭക്ഷ്യ കിറ്റ് വിതരണവും നേർച്ച പങ്കുവയ്ക്കലും നടന്നു.