പാലക്കാട്: സഹോദയ ജില്ലാ കലോത്സവം സങ്കൽപ് 2കെ ക്ക് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ ഇന്ന് തുടക്കം. 63 സ്കൂളുകളിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർഥികളാണ് മൂന്നു ദിവസത്തെ കലാമേളയിൽ പങ്കെടുക്കുക. മൂന്നു മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികളെ നാലു കാറ്റഗറികളാക്കി തിരിച്ചാണ് മത്സരം. 55 സ്റ്റേജുകളിലായാണ് മത്സരം നടക്കുക. ആദ്യദിനം 2526 കുട്ടികളാണ് മത്സരിക്കുക. 150 പേർ മത്സരങ്ങളുടെ വിധികർത്താക്കളാകും.
മത്സരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനായി ജില്ലയിൽ ആദ്യമായി ആതിഥേയ സ്കൂളായ സെന്റ് റാഫേൽസിലെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല എന്നതും പ്രത്യേകതയാണ്.
മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന വിദ്യാർഥികൾ നവംബർ 24 മുതൽ എറണാകുളം വാഴക്കുളത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തോടനുബന്ധിച്ച് പുസ്തകമേള, ഭക്ഷ്യമേള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
വണ്ടാഴിയിൽ ഓംബുഡ്സ്മാൻ സിറ്റിംഗ് ഇന്ന്
വടക്കഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ഇന്ന് ജില്ലാ എംജി എൻആർഇജിഎസ് ഓംബുഡ്സ്മാൻ വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ സിറ്റിംഗ് നടത്തും.
രാവിലെ 11 മുതൽ പഞ്ചായത്ത് ഓഫിസിൽ പരാതികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.