കാട്ടാക്കട : റോഡിന് മുകളിലൂടെ കുറുകെ സ്ഥാപിച്ചിട്ടുള്ള കേബിൾ വയറുകൾ അപകടക്കെണിയാകുന്നു. കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ മണ്ണടിക്കോണത്തിന് സമീപമാണ് കേബിൾ വയറുകൾ താഴ്ന്ന് കിടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മണ്ണടിക്കോണത്തിന് സമീപത്ത് ബൈക്ക് യാത്രക്കാരനായ നെയ്യാറ്റിൻകര സ്വദേശിയും മാറനല്ലൂരിലെ വ്യാപാരിയുമായ പ്രദീപിന്റെ കഴുത്തിൽ താഴ്ന്ന് കിടന്ന കേബിൾ വയർ ചുറ്റി അപകടത്തിൽപ്പെട്ടിരുന്നു. വീഴ്ചയിൽ സാരമായി പരിക്കേറ്റു. ഹെൽമറ്റ് ധരിച്ചിരുന്നതു കരണം വലിയ അപകടം ഒഴിവായി. പലയിടങ്ങളിലും ഇത്തരം കേബിൾ വയറുകൾ സ്ഥാപിച്ചിട്ടുള്ള റോഡുകളിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് അതിൽ കുരുങ്ങി താഴ്ന്നു കിടക്കുന്നത്.