കിളിമാനൂർ: 30 മുതൽ ഒക്ടോബർ മൂന്നു വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കിളിമാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കർഷകസമിതി കൃഷിചെയ്ത നെല്ല് മന്ത്രി ജി.ആർ. അനിൽ ഏറ്റുവാങ്ങി. ജനകീയ കർഷക സമിതി ചെയർമാൻ വി. സോമരാജ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ബി.എസ്. റെജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ, സംസ്ഥാന കൗൺസിൽ അംഗം ആർ. ലതാദേവി, മണ്ഡലം സെക്രട്ടറി എ.എം റാഫി, ജില്ലാ കൗൺസിൽ അംഗം ജി.എൽ. അജീഷ്, സജി തുടങ്ങിയവർ പങ്കെടുത്തു.
സിപിഐയിൽ ചേർന്നു
വിതുര : ലോക് താന്ത്രിക് ജനതാദൽ (എൽജെഡി)വിതുര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. ജോണിയും മണ്ഡലം, പഞ്ചായത്ത്, ട്രേഡ് യൂണിയൻ, എച്ച്എംഎസ് ഭാരവാഹികളായ ടി.ബി. സുനിൽ, ഷംസുദീൻ മക്കയിൽ, ഷാജി മൈലക്കോണം, എസ്. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകർ എൽജെഡി വിതുര പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് രാജിവച്ച് സിപിഐയിൽ ചേർന്നു. സംസ്ഥാന സമ്മേളന വിതുര സംഘാടക സമിതി ഓഫീസിൽ സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് പതാക കൈമാറി പാർട്ടിയിലേക്ക് സ്വീകരിച്ചു. കല്ലാർ അജിൽ, മഞ്ജുഷ ജി. ആനന്ദ്, കെ. മനോഹരൻകാണി, ഷമീം പുളിമൂട് തുടങ്ങിയവർ പ്രസംഗിച്ചു.