നേമം : നവരാത്രി പൂജയ്ക്കുള്ള വിഗ്രഹ ഘോഷയാത്രയ്ക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ നേമത്ത് ആചാരപരമായ വരവേല്പ് നല്കി. തുടര്‍ന്ന് പഴയ കച്ചേരിനട എന്നറിയപ്പെടുന്ന നേമം വില്ലേജാഫീസില്‍ ഇറക്കി പൂജയും നടത്തി. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നും തലസ്ഥാന നഗരത്തിലേക്കു പുറപ്പെട്ട നവരാത്രി ഘോഷയാത്ര ഉച്ചയ്ക്ക് പ്രാവച്ചമ്പലത്ത് എത്തിച്ചേര്‍ന്നു.
തഹസില്‍ദാര്‍ വേണു, ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോഹരന്, നേമം വില്ലേജാഫീസര്‍ ശ്രീജിത്ത് ചന്ദ്രശേഖരന് തുടങ്ങിയവര്‍ ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു. നഗരാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ കോര്‍പ്പറേഷന്റെ സ്വീകരണവുമുണ്ടായിരുന്നു. കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് എം.ആര്. ഗോപന്, കൗണ്‍സലര്‍മാരായ സൗമ്യ, ദീപിക, ശ്രീദേവി, നേമം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. നേമം വില്ലേജാഫീസില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ദേവിയെ ഇരുത്തിയ ശേഷം പൂജകള്‍ നടത്തി. വില്ലേജാഫീസില്‍ കേരള, തമിഴ്നാട് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഘോഷയാത്രാ സംഘത്തിന് കഞ്ഞി വീഴ്ത്തുമുണ്ടായിരുന്നു. തട്ട പൂജ നടത്താനും നവരാത്രി വിഗ്രഹങ്ങളെ തൊഴാനുമായി നിരവധി ഭക്തജനങ്ങളാണ് റോഡിനിരുവശവും കാത്തു നിന്നത്.