മെഡിക്കല്‍ കോളജ്: "ഹോര്‍മോണ്‍ ഗ്രന്ഥികളിലെ കാന്‍സര്‍' എന്ന വിഷയത്തില്‍ മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിലെ പിജി വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം.
അഡ്രീനല്‍ ഗ്രന്ഥിയില്‍ കാന്‍സറിനെ കുറിച്ചുള്ള പഠനത്തിന് ഡോ. സാന്ദ്രാ മോസസ് ഒന്നാം സ്ഥാനവും പാരാതൈറോയ്ഡ് ഗ്രന്ഥിയിലെ കാന്‍സറിനെ കുറിച്ചുള്ള പഠനത്തിന് ഡോ. റമീസ് റോഷന് മൂന്നാം സ്ഥാനവും നേടി.
റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ ഡോ. കെ. അമല്‍ (മെഡിക്കല്‍ ഓഫീസര്‍, റിസര്‍ച്ച്) ഗര്‍ഭിണികളിലെ പ്രമേഹം സംബന്ധിച്ച പഠനത്തില്‍ മികച്ച ഗവേഷണത്തിനുവേണ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.