പുള്ളിയിൽ ഭഗവതി
ക്ഷേത്രത്തിൽ
കാട്ടാക്കട : പുള്ളിയിൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ എട്ടിന് മഹാമൃത്യുഞ്ജയഹോമം ആരംഭിക്കും. രാത്രി ഏഴിന് പുള്ളിയിൽ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ നിർവഹിക്കും. ഡോ. എസ്. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. കാവാലം ശ്രീകുമാർ മുഖ്യാഥിതി ആയിരിക്കും.
നാളെ രാത്രി ഏഴിന് മഹാ ലക്ഷ്മിപൂജ. 28ന് രാത്രി ഏഴിന് ചാക്യാർകൂത്ത് തുടർന്ന് കഥാപ്രസംഗം. 29ന് രാത്രി ഏഴിന് ഓട്ടൻതുള്ളൽ. 30ന് രാത്രി 7.15ന് കാവ്യോത്സവം. കവികളായ എൻ.എസ്. സുമേഷ് കൃഷ്ണൻ, വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ ഒന്നിനു രാത്രി ഏഴിന് നൃത്തസംഗീത നാടകം.
രണ്ടിന് രാത്രി ഏഴിന് സംസ്കൃതികോത്സവം എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജോർജ് ഓണക്കൂർ, പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. മൂന്നിന് രാവിലെ 7.30നും 8.30നും മധ്യേ സരസ്വതി മണ്ഡപത്തിൽ മഹാസരസ്വതി പൂജ. രാത്രി ഏഴിന് ഫ്യൂഷൻ മ്യൂസിക്. നാലിന് രാത്രി ഏഴിന് സംഗീതസന്ധ്യ. അഞ്ചിന് രാവലെ 6.30ന് വിദ്യാരംഭം.
കാരണംകോട് തമ്പുരാൻ ക്ഷേത്രത്തിൽ
കാട്ടാക്കട : ഊരൂട്ടമ്പലം കാരണംകോട് തമ്പുരാൻ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് മുതൽ. പങ്കജകസ്തൂരി ചെയർമാൻ മഹേന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ക്ഷേത്ര പൂജാ ചടങ്ങുകൾ. ഒക്ടോബർ അഞ്ചിന് രാവിലെ 7.30ന് വിദ്യാരംഭം.