നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയും നെയ്യാറ്റിന്‍കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബും സംയുക്തമായി സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടു കടത്തല്‍ ദിനം ഇന്ന് വിവിധ പരിപാടികളോടു കൂടി ആചരിക്കും.
സ്വദേശാഭിമാനിയുടെ മാതൃഗൃഹമായ അരങ്കമുകള്‍ കൂടില്ലാ വീടിനു മുന്നില്‍ നിന്നും വൈകുന്നേരം നാലിന് അക്ഷരജ്വാല പ്രയാണം. ലിംകാ ബുക്ക് വേള്‍ഡ് റിക്കാര്‍ഡ് ജേതാവ് എസ്. ബാഹുലേയന് നയിക്കും. ഉദിയന്‍കുളങ്ങര എന്‍എപിടി അംഗങ്ങള്‍ പങ്കെടുക്കും. നഗരസഭ ചെയര്മാന് പി.കെ. രാജ്മോഹനന് ഫ്ലാഗ് ഓഫ് ചെയ്യും. നെയ്യാറ്റിന്‍കര പ്രസ് ക്ലബ് അങ്കണത്തില്‍ വൈകുന്നേരം അഞ്ചിന് ചേരുന്ന അനുസ്മരണ സമ്മേളന മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനാകും.
സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ അഡ്വ. എം. വിന്‍സന്റ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാര വിതരണം, കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരം, നഗരസഭ നടത്തിയ മത്സരങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം, മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയവര്‍ക്ക് നഗരസഭയുടെ ആദരം എന്നിവയും നടക്കും.