തിരുവനന്തപുരം: തിക്കുറിശ്ശി സുകുമാരൻ നായരുടെ 106-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിക്കുറിശ്ശി ഫൗണ്ടേഷൻ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. തിക്കുറിശ്ശി സിനിമകളിലെ കഥാപാത്രങ്ങൾ വിഷയമായുള്ള ചിത്രരചനാ മത്സരം, മലയാള സിനിമ തിക്കുറിശ്ശി മുതൽ സിജു വിത്സണ് വരെ എന്ന വിഷയത്തിൽ പ്രബന്ധ രചനാ മത്സരം, തിക്കുറിശ്ശി സിനിമകളിലെ പഴയകാല പോസ്റ്ററിന്റെ പുനർ രചനാ മത്സരം, തിക്കുറിശ്ശി അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ ഉൾപ്പെടുത്തി മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുനർ ചിത്രീകരണ മത്സരം, തിക്കുറിശ്ശി രചിച്ച സിനിമാ ഗാനങ്ങളുടെ ആലാപന മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 16ന് രാവിലെ പത്തിന് തിരുവനന്തപുരം നന്ദാവനം പ്രഫ.എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിലാണ് മത്സരം. സ്കൂൾ, കോളജ്, പൊതു വിഭാഗങ്ങളിൽ മത്സരം ഉണ്ടാകും. രജിസ്ട്രേഷൻ ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂരുമായി ബന്ധപ്പെടണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അറിയിച്ചു. ഫോണ് : 9947005503.