കാട്ടാക്കട: സിഐടിയു ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ശശി നഗറിൽ ആരംഭിച്ച സമ്മേളനത്തിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന സെക്രട്ടറിമാരായ വി. ശിവൻകുട്ടി, കെ.എൻ. ഗോപിനാഥ്, കെ.ഒ. ഹബീബ്, കെ.എസ്. സുനിൽകുമാർ, സി.കെ. ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ പി.എസ്. മധുസൂദനൻ, ജോസ് ടി. ഏബ്രഹാം തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഇന്ന് അവസാനിക്കും.
നദീ ദിനത്തിൽ ആനവണ്ടിയാത്ര
പുഴയൊഴുകും പാതയിലൂടെ
നെയ്യാറ്റിൻകര: അന്താരാഷ്ട്ര നദീ ദിനത്തിൽ പുഴയൊഴുകും പാതയിലൂടെ എന്ന പേരിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്ര നടത്തി. നദീസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ആരംഭിച്ച യാത്ര ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീർ നദീസംരക്ഷണയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കരമനയാറിന് മുന്നിൽ നദീവന്ദനം നടത്തിയ യാത്രികർ കല്ലടയാറിൻ തീരത്ത് നദീസംരക്ഷണ സദസ് സംഘടിപ്പിച്ചു. യാത്രക്കാർ ചേർന്ന് മൺചെരാതുകളിൽ കൊളുത്തിയ ദീപങ്ങൾ കയ്യിലേന്തി നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലി. കെഎസ്ആർടിസി ബജറ്റ് ടൂറിസം ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.